സംശയിക്കേണ്ട ലാൽ വരും; പിണറായി സർക്കാർ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ; ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ലേ​ക്ക് വ​രാ​മെ​ന്ന് സ​മ്മ​തി​ച്ച് ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര​പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങി​ൽ ന​ട​ൻ മോ​ഹ​ൻ​ലാ​ൽ പ​ങ്കെ​ടു​ക്കും. വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ, സാം​സ്കാ​രി​ക​വ​കു​പ്പി​ന്‍റെ ക്ഷ​ണം മോ​ഹ​ൻ​ലാ​ൽ സ്വീ​ക​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​നെ ക്ഷ​ണി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​റി​യി​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ ച​ട​ങ്ങി​ൽ മു​ഖ്യാ​തിഥി​യാ​യി ക്ഷ​ണി​ക്കും. ക്ഷ​ണി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​രും നി​വേ​ദ​നം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ മോ​ഹ​ൻ​ലാ​ലി​നെ ക്ഷ​ണി​ച്ച​തി​ൽ നി​രാ​ശ​യെ​ന്ന് ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​എം​എം​എ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലു​ള്ള രാ​ഷ്ട്രീ​യ​ത്തോ​ടാ​ണ് വി​യോ​ജി​പ്പെ​ന്നും സ​ച്ചി​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

Related posts