തിരുവനന്തപുരം: ഗവണ്മെന്റ് ആർട്സ് കോളജിലും വിദ്യാർഥികൾക്കെതിരെ എസ്എഫ്ഐയുടെ ഗുണ്ടായിസം. വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തായി. വനിതാ മതിലിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥിനികളെ കോളജിലെ യൂണിയൻ ഓഫീസ് മുറിയിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
ദൃശ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ ശബ്ദരേഖ സംപ്രേഷണം ചെയ്തിരിക്കുകയാണ്. ആർട്സ് കോളജിൽ എസ്എഫ്ഐക്ക് മാത്രമാണ് യൂണിറ്റ് ഉള്ളത്. മറ്റ് വിദ്യാർഥി സംഘടനകൾക്ക് യൂണിറ്റ് സ്ഥാപിക്കാൻ എസ്എഫ്ഐ അനുവദിക്കാറില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
പെണ്‍കുട്ടികൾ ഉൾപ്പെടെയുള്ളവരെ മാനസികമായി എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൂർവ വിദ്യാർഥിനികളായ പെണ്‍കുട്ടികൾ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.