പണി പാലുംവെള്ളത്തില്‍ കിട്ടുക എന്നു പറഞ്ഞാല്‍ ഇതാണ്. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ടിക് ടോക് തരംഗമാണ്. ജോലിയ്ക്കിടെ ടിക് ടോക് ചെയ്യുന്നതും പലരുടെയും വീക്ക്‌നെസ്സായി മാറിക്കൊണ്ടിക്കുകയാണ്. ജോലി സമയത്ത് ടിക് ടോക്കില്‍ കളിക്കുന്നവര്‍ക്ക് ഇടയ്ക്കിടെ നല്ല എമണ്ടന്‍ പണിയും കിട്ടുന്നുണ്ട്.
ഓഫീസ് ജോലിക്കിടെ ടിക് ടോക് ആപ്പില്‍ അഭിനയിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ വൈറലായതിനു പിന്നാലെ അഭിനന്ദനത്തിനു പകരം കിട്ടിയതാവട്ടെ സ്ഥലംമാറ്റവും.തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ ഖമ്മം മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ ജീവനക്കാരാണ് ജോലിക്കിടയില്‍ ടിക് ടോക്കില്‍ അഭിനയിച്ച് പണി വാങ്ങിച്ചത്.സിനിമ പാട്ടുകള്‍ക്കും ഡയലോഗുകള്‍ക്കും അനുസരിച്ചായിരുന്നു അഭിനയം. വീഡിയോകളില്‍ പലതും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ടിക് ടോക്കില്‍ കളിച്ചിരിക്കുകയാണെന്ന വാര്‍ത്തകളും പുറത്തു വന്നു.
ഇതേ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ട് സ്ഥലംമാറ്റ നടപടിക്ക് പുറമെ ഇവരുടെ വേതനം വെട്ടിക്കുറക്കാനും ഉത്തരവിട്ടു. ഇവര്‍ക്കെതിരെയും ഇവരെ അനുകൂലിച്ചും പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വരുന്നുണ്ട്. ഭുവനേശ്വറില്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്ക് ആരോഗ്യവകുപ്പിന്റെ നടപടി നേരിടേണ്ടി വന്നിരിന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ടിക് ടോക് വാര്‍ത്ത പുറത്തു വരുന്നത്.