ഇടുക്കി: സര്‍ക്കാര്‍ ഫയലുകള്‍ തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സസ്പെൻഡ് ചെയ്തു. നെടുങ്കണ്ടം താലൂക്ക് സർവേയർ ക്രിസ്തുദാസിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പിലെ റീസര്‍വേയുമായി ബന്ധപ്പെട്ട 45 ഫയലുകളാണ് റവന്യൂ വിജിലന്‍സ് വിഭാഗം സ്വകാര്യ കെട്ടിടനിര്‍മാണ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്.
പരാതിക്കാരില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങാനായി സര്‍വേയര്‍മാര്‍ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തിലെത്തിച്ച് തീര്‍പ്പുകല്‍പിക്കുന്നുവെന്നായിരുന്നു കണ്ടെത്തൽ.