തിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ സര്‍ക്കാര്‍ പുറന്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും. വൈകീട്ട് നാല് മണിക്കാണ് തെളിവെടുപ്പ്. തഹസിൽദാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുക്കാൻ സഹായകമായ നിലപാട് സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ സ്വീകരിച്ചുവെന്നാണ് ആരോപണം.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റവന്യു മന്ത്രി ലാൻഡ് റവന്യു കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടര്‍ ഹിയറിങ് നടത്തട്ടെ എന്ന കുറിപ്പെഴുതുക മാത്രമാണ് ചെയ്തത്.