തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ മൂന്ന് മാസത്തെ തീവ്രയജ്ഞ പരിപാടി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 37 വകുപ്പുകളിലായി 1.21 ലക്ഷം ഫയലുകൾ തീർപ്പാക്കാതെ കിടക്കുകയാണെന്നും ഒക്ടോബറിന് മുൻപ് ഫയലുകളുടെ കാലപ്പഴക്കം നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മൂന്നുമാസ കാലയളവിലാണ് തീവ്രയജ്ഞ പരിപാടി സർക്കാർ നടത്തുന്നത്. സെക്രട്ടറിയേറ്റ് മുതൽ എല്ലാ സർക്കാർ ഓഫീസുകളിലെയും ഫയലുകൾ ഉൾപ്പെടുത്തിയാണ് നടപടികൾ ക്രമീകരിക്കുന്നത്. ഫയലുകൾ തീർപ്പാക്കാൻ അദാലത്തുകളും തുടർ പരിശോധനകളും ഉണ്ടാകും.
കൂടുതൽ ഫയലുകൾ തീർപ്പാക്കുന്ന വകുപ്പുകളിലെ മേധാവികൾക്ക് ഗുഡ്സ് സർവീസ് എൻട്രി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.