തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഒഴികെ മറ്റാരുടെയും ചിത്രം സർക്കാർ ഓഫീസിൽ പ്രദർശിപ്പിക്കേണ്ടതില്ലെന്നു നിർദേശം. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഏതെങ്കിലും സർക്കാർ സ്ഥാപനം ഒരു മഹത് വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിൽ, അദ്ദേഹത്തിന്റെ ഫോട്ടോ വകുപ്പ് മേലധികാരിയുടെ അനുമതിയോടെ ഓഫീസിൽ പ്രദർശിപ്പിക്കാം. രാഷ്ട്രപിതാവിന്റെ ഒഴികെയുള്ള ചിത്രങ്ങൾ പുരാവസ്തു വകുപ്പിലേക്ക് കൈമാറ്റം ചെയ്യാവുന്നതാണ്.
എല്ലാ മുൻഗാമികളുടേയും പേര്, പ്രവർത്തന കാലയളവ് എന്നിവ കൃത്യമായി പട്ടികയിൽ ഉണ്ടെന്ന് ഉറപ്പാക്കിശേഷമേ ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ സ്ഥാപന മേലധികാരിയുടെ പ്രവർത്തന കാലയളവ് തുടർച്ചയായി എഴുതി വയ്ക്കാവൂ എന്നും സർക്കുലർ പറയുന്നു.