പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കൽ; കൗ​തു​ക കാ​ഴ്ച​യാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​നോ​ത്സ​വം


ചി​റ്റൂ​ര്‍: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ത​ത്ത​മം​ഗ​ലം അ​ങ്ങാ​ടി​യി​ല്‍ ച​ന്ത​സ്ഥ​ല​ത്ത് ശ്രീ​കു​റു​മ്പ​ക്കാ​വ് ഗ​വ.​യു​പി സ്‌​ക്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ പ​ഠ​നോ​ത്സ​വം ജ​ന​ങ്ങ​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ഒ​തു​ങ്ങി​നി​ന്നി​രു​ന്ന പ​ഠ​നോ​ത്സ​വം പ​ദ്ധ​തി ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്ത​ത്തി​ല്‍ നൂ​റോ​ളം കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ സം​ഘ​മാ​ണ് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ കു​ട്ടി​ക​ള്‍​ത​ന്നെ മൈ​ക്കു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യ​ത്.

പാ​ട്ടും ക​ഥ​ക​ളും മാ​ത്ര​മാ​കാ​തെ ക​ണ​ക്കി​ലെ കു​റു​ക്കു​വ​ഴി​ക​ളും പ​ഠ​ന​ത്തി​ലെ മി​ക​വും വെ​ളി​പ്പെ​ടു​ത്തു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.​പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി സ​മൂ​ഹ​വു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ് പ​ഠ​നോ​ത്സ​വ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത പൊ​തു വി​ദ്യാ​ല​യ​ങ്ങ​ള്‍ പു​റ​കി​ലോ​ട്ടു​പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്ത് പ​ഠ​ന​വും അ​നു​ബ​ന്ധ​പ്ര​വ​ര്‍​ത്ത​ന​വും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

കു​ട്ടി​ക​ള്‍ സ്വാം​ശീ​ക​രി​ച്ച അ​റി​വും ക​ഴി​വും പ​ഠ​ന​തെ​ളി​വു​ക​ളാ​യി സ​മൂ​ഹ​ത്തി​നു​മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ക​ണ്ട ഒ​രു​പാ​ട് കാ​ണി​ക​ള്‍ അ​ഭി​ന​ന്ദി​ക്കാ​ന്‍ കൂ​ടി​യ​ത് കു​ട്ടി​ക​ള്‍​ക്കും ആ​വേ​ശ​മാ​യി.​

കു​ട്ടി​ക​ളു​ടെ മി​ക​വ് വ​ള​ര്‍​ത്താ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ വ​ഹി​ക്കേ​ണ്ട പ​ങ്ക് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ള​ണ്ട കാ​ര്യ​ങ്ങ​ള്‍ നി​ര്‍​ഭ​യം വി​നി​മ​യം ചെ​യ്യാ​നു​ള്ള ഉ​ത്സ​വാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കാ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

ത​ത്ത​മം​ഗ​ലം മു​നി​സി​പ്പ​ല്‍ ബ​സ്റ്റാ​ന്‍​ഡി​ല്‍ പ​ച്ച​ക്ക​റി ച​ന്ത​യു​ടെ സ​മീ​പ​ത്തു​ന​ട​ന്ന പ​രി​പാ​ടി സ്‌​കൂ​ള്‍ എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ എ​ക്‌​സി​ക്യൂ്ട്ടി​വ് ബി.​ജ്യോ​തി​ഷ് കു​മാ​ര്‍, ബാ​ബു, സി​ന്ദു, അ​ധ്യാ​പ​ക​രാ​യ മ​ണി​ക​ണ്ഠ​ന്‍.​എം.​വി​നീ​ത എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment