തിരുവനന്തപുരം: പൊതുവിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കാത്ത മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും വിവരങ്ങൾ തേടി വിവരാവകാശ ചോദ്യം.
മക്കളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത മന്ത്രിമാർ ആരൊക്കെ? മുഖ്യമന്ത്രിയുടെ മക്കൾ പഠിച്ച സ്കൂൾ, കോളജ് ഏതൊക്കെ? മന്ത്രിമാരുടെ മക്കൾ പഠിച്ച സ്കൂൾ, കോളേജ്.
Sതൊക്കെ തുടങ്ങിയ ചോദ്യവുമായാണ് കെപിസിസി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത് എത്തിയത്. സ്വന്തം കുട്ടികളെ പൊതുവിദ്യാലയത്തിൽ ചേർക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രാണകുമാറിന്റെ നീക്കം.
ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അധ്യാപകരുടെ കുട്ടികളുടെ കാര്യം അന്വേഷിക്കുന്ന മന്ത്രി, സഹപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ ഏത് പൊതുവിദ്യാലയത്തിലാണ് പഠിക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.