തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിക്ഷ നേതാവ് മറുപടി അർഹിക്കുന്നില്ല.
അദ്ദേഹം സർക്കാരിന്റെ അടുത്തയാളാണ്. സതീശന് രാജാവിനോട് (കിംഗ്) കാര്യങ്ങൾ ചോദിച്ചു മനസിലാക്കാമല്ലോയെന്നും പിണറായിയെ ചൂണ്ടി പരിഹാസ സ്വരത്തിൽ ഗവർണർ പറഞ്ഞു.
തന്റെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. രാജ്യത്തിന്റെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും താൻ വെളിപ്പെടുത്തില്ല. രാജ്യത്തിന്റെ പ്രതീകങ്ങളോട് അങ്ങേയറ്റം ബഹുമാനം കാണിക്കേണ്ടതുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭ പ്രത്യേക സമ്മേളനം വിളിച്ച് ചാൻസലർ ചുമതല മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഗവർണർക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത് എത്തിയിരുന്നു.
ഗവർണർ ചുമതല നിർവഹിക്കുന്നില്ലെന്നായിരുന്നു സതീശന്റെ വിമര്‍ശം. ഡി ലിറ്റ് ശിപാര്‍ശ ഗവര്‍ണര്‍ സ്വകാര്യമായി പറഞ്ഞാല്‍ പോരെന്നും സതീശന് പറഞ്ഞു.