തിരുവനന്തപുരം: നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു.
ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചത്.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.
കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഡിസംബർ 13-ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനമായിരുന്നു ഇത്