തിരുവനന്തപുരം: ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാത്ത ഗവർണർ പദവിയിൽ തുടരാൻ അർഹനല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദൻ. മലപ്പുറം പരാമർശ വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടും അനാവശ്യമായി ഗവർണർ രംഗത്തെത്തി. ഗവർണറുടേത് വിലകുറഞ്ഞ സമീപനമാന്നെന്നും പദവിക്ക് നിരക്കാത്തത് ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗവര്‍ണര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടും മലപ്പുറം പ്രയോഗവുമായി ഗവര്‍ണര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഗവര്‍ണറുടേത് വെല്ലുവിളിയായി കാണുന്നില്ല. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എന്തിനാണ് ആ പദവിയില്‍ ഇരിക്കുന്നത് എന്ന് ഗവര്‍ണര്‍ തന്നെ ആലോചിക്കട്ടെ എന്നും ഗോവിന്ദന് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.