തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് നിയമമന്ത്രി എ.കെ. ബാലൻ. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഇവിടെയില്ല. നിയമം വ്യാഖ്യാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
വിവാദങ്ങളിൽ കൂടുതൽ പ്രകോപനമുണ്ടാക്കാൻ ആരും ശ്രമിക്കരുത്. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമപരമായി തന്നെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും മന്ത്രി ബാലൻ പറഞ്ഞു.