സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന ഗ​വ​ർ​; ജ​നാ​ധി​പ​ത്യ​ത്തി​നു മേലുള്ള ക​ട​ന്നു​ക​യ​റ്റമെന്ന്  മന്ത്രി ആർ. ബിന്ദു

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന​താ​ണ് ചാ​ൻ​സ​ല​റു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ളെ​ന്നും വി​സി നി​യ​മ​ന​ത്തി​നു​ള്ള ഗ​വ​ർ​ണ​റു​ടെ നീ​ക്കം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മീ​തെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നും മ​ന്ത്രി ആ​ർ. ബി​ന്ദു മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ഗവർണറുടെ നടപടി സംബന്ധിച്ച് സ​ർ​ക്കാ​ർ നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നു​ള്ള വേ​ദി​യാ​ക്കാനാണ് ഗ​വ​ർ​ണ​ർ​മാ​രാ​യി​ട്ടു​ള്ള ചാ​ൻ​സ​ല​ർ​മാ​രി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പറഞ്ഞു. ക്വാ​ളി​റ്റി, മെ​റി​റ്റ് ഒ​ന്നും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്യു​ന്ന​ത്.

കാ​വി​വ​ൽ​ക്ക​ര​ണ ശ്ര​മ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യി പ്ര​തി​രോ​ധി​ക്കും. കേന്ദ്ര സ​ർ​ക്കാ​ർ കാ​വി​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ആ​യ​തു​കൊ​ണ്ട് മാ​ത്രം ചി​ല ആ​ളു​ക​ളെ നോ​മി​നേ​റ്റ് ചെ​യു​ന്നു. നെ​റ്റ് പ​രീ​ക്ഷ​യി​ൽ പോ​ലും രാ​മാ​യ​ണ​ത്തി​ൽ നി​ന്നു​ള്ള അ​പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ളും പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തി​യ ദി​വ​സം ഒ​ക്കെ​യാ​ണ് ചോ​ദി​ക്കു​ന്ന​തെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

Related posts

Leave a Comment