തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്രപതിയെ ആദരിക്കണമെന്ന് കേരള സര്‍വകലാശാല വിസിയെ അറിയിച്ചു. എന്നാൽ പറ്റില്ലെന്ന വിസിയുടെ മറുപടി കേട്ട് ഞെട്ടി. ഞെട്ടലില്‍ നിന്ന് മോചിതനാകാന്‍ സമയമെടുത്തുവെന്നും ഗവർണർ പറഞ്ഞു.
ഡിസംബര്‍ അഞ്ചിനാണ് വിസി തനിക്ക് മറുപടി നല്‍കിയത്. അതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് താൻ വിളിച്ചു. പക്ഷെ സംസാരിക്കാനായില്ല. പിന്നീട് വീണ്ടും കേരള വിസിയെ വിളിച്ചു. ശിപാര്‍ശയെ സിന്‍ഡിക്കറ്റ് അംഗങ്ങള്‍ എതിര്‍ത്തുവെന്നാണ് അപ്പോൾ വിസി പറഞ്ഞത്.
ചാന്‍സലറെ വൈസ് ചാന്‍സലര്‍ ധിക്കരിക്കുകയാണുണ്ടായത്. മറ്റാരുടെയോ നിര്‍ദേശം വിസി കേള്‍ക്കുന്നതായി തോന്നി. സിന്‍ഡിക്കേറ്റ് വിളിക്കരുതെന്ന നിര്‍ദേശം കിട്ടിയതായി പറഞ്ഞു. താന്‍ ഇതുവരെ കടുത്ത നടപടികള്‍ എടുത്തിട്ടില്ല. ഇനി അത് പറ്റില്ല. സര്‍വകലാശാലകളെ സംരക്ഷിക്കാന്‍ സര്‍ജിക്കല്‍ ഓപ്പറേഷന് വേണമെന്നും ഗവർണർ പറഞ്ഞു.
അതേസമയം, കേരള സർവകലാശാല വിസിയെ ഗവർണർ പരിഹസിക്കുകയും ചെയ്തു. വിസിയുടെ ഭാഷ ഇങ്ങനെയാണോ. വൈസ് ചാന്‍സലര്‍ക്ക് രണ്ട് വരി കൃത്യമായി എഴുതാന്‍ പറ്റിയില്ല. ഇങ്ങനെയാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നും ഗവർണർ കുറ്റപ്പെടുത്തി.
ആഭ്യന്തര തര്‍ക്കങ്ങളില്‍ നിന്ന് തലയൂരാന്‍ തന്നെ കരുവാക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും ഗവർണർ പറഞ്ഞു.