ഇപ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞുതുടങ്ങി. ഞാന്‍ രാജമുന്ത്രി എന്ന സ്ഥലത്ത് പോയപ്പോള്‍ കുറേപ്പേർ എന്റെ കഥാപത്രത്തിന്റെ പേരായ ആദിഗാരു എന്നു വിളിച്ചുകൊണ്ട് ഓടിവന്നു.
ഫോട്ടോ എടുത്തു. അന്യഭാഷാ ചിത്രത്തില്‍ അഭിനയിച്ചിട്ട് അതിലെ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. ആന്ധ്രാപ്രദേശില്‍ പോയപ്പോള്‍ ശരിക്കും ആളുകള്‍ അടുത്തുവന്നു പരിചയപ്പെട്ടു.
ഏതു ഭാഷയില്‍ അഭിനയിക്കാനും സന്തോഷമാണ്. മലയാളത്തിൽ അഭിനയിക്കാനാണ് കൂടുതൽ ഇഷ്ടം. അഭിനയ പ്രാധാന്യമുള്ള ഒരു നല്ല കഥാപാത്രം കാത്തിരിക്കുകയാണ് ഞാൻ.
മലയാളസിനിമകൾ മറ്റു സംസ്ഥാനങ്ങളിലേക്കും അന്യഭാഷാ ചിത്രങ്ങൾ ഇവിടെയും മാർക്കറ്റ് ചെയ്യണം. ഇനി വരുന്ന കാലം ഭാഷാദേശമെന്യേ ചിത്രങ്ങൾ സ്വീകരിക്കപ്പെടണം എന്നാണ് എന്റെ ആഗ്രഹം.-ഗോവിന്ദ് പത്മസൂര്യ