ബോളിവുഡിലെന്ന പോലെ തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള താരമാണ് ഗോവിന്ദ. നടന് എന്നതിലുപരി മികച്ച ഡാന്‍സര്‍ കൂടിയാണ് അദ്ദേഹം. ബോളിവുഡ് കോളങ്ങളില്‍ ഒരിക്കല്‍ ഗോവിന്ദയുടെ വിവാഹത്തക്കുറിച്ചുള്ള വാര്‍ത്ത വൈറലായിരുന്നു.
സുനിതയാണ് ഗോവിന്ദയുടെ ഭാര്യ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. രണ്ട് തവണയാണ് ഇവര്‍ വിവാഹം കഴിച്ചത്. 1987-ല്‍ ആയിരുന്നു ഗോവിന്ദയും സുനിതയും ആവിദ്യം വിവാഹം കഴിക്കുന്നത്.
ആ സമയം ബോളിവുഡില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു താരം. താരത്തിന്റെ കരിയറിനെ ബാധിക്കാതിരിക്കാന്‍ വിവാഹം വളരെ രഹസ്യമായി നടത്തുകയായിരുന്നു.
എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാവരും അറിഞ്ഞ് ഇരുവരും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. 51-ാം വയസിലായിരുന്നു രണ്ടാം വിവാഹം. ഗോവിന്ദയുടെ അമ്മയുടെ ആഗ്രഹ പ്രകാരമായിരുന്നു ഇരുവരും വീണ്ടും വിവാഹം കഴിച്ചത്.
ഗോവിന്ദയുടെ അമ്മാവന് സുനിതയുടെ സഹോദരിയെ ആണ് വിവാഹം കഴിച്ചത്. ഗോവിന്ദ കുറച്ച് നാള് അമ്മാവനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
സുനിത സഹോദരിയെ കാണാനായി ഇവിടെ എത്തുമായിരുന്നു. ചെറുപ്പത്തില്‍ ഒരുമിച്ച് നൃത്തം ചെയ്യുമായിരുന്നു ഇവര്‍. അങ്ങനെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹ കഴിക്കുമ്പോള്‍ സുനിതയ്ക്ക് 18 വയസും ഗോവിന്ദയ്ക്ക് 24 വയസുമായിരുന്നു പ്രായം.
സുനിതയുടെ ഒരു പ്രണയലേഖനം വീട്ടില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരുടെയും ബന്ധം വീട്ടില്‍ അറിയുന്നത്. വേഗം കല്യണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു കത്തില്‍.
അതേസമയം ഗോവിന്ദയുടെ അമ്മയ്ക്കും സുനിതയെ ഇഷ്ടമായിരുന്നു. ഇതോടെ ഇരു കുടുബാംഗങ്ങളും ചേര്‍ന്ന് വിവാഹം നടത്തുകയായിരുന്നു. ഗോവിന്ദ-സുനിത ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്.
-പിജി