ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹ വാർത്ത വളരെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അപ്രതീക്ഷിതമായ ഒരു വെളിപ്പെടുത്തലായിരുന്നു ഇരുവരുടേയും വിവാഹം.
ഇപ്പോഴിതാ ഗോപികയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് ജിപി പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. ശരിക്കും ഗോപികയുടെ സ്വഭാവം എന്താണ്, എങ്ങനെയാണ് എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു രസകരമായ റീലാണത്.
‘എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്. നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും, സംയമനം പാലിക്കുകയും ചെയ്യുന്ന, പക്വതയും ഗൗരവുമുള്ള വ്യക്തിയാണ് എന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം’ എന്ന കുറിപ്പോടെയാണ് ജിപി വീഡിയോ പങ്കുവച്ചത്. നിരവധി ആളുകളാണ് ഗോപികയ്ക്ക് പിറന്നാളാശംസകൾ നേർന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.