പരവൂർ : സ്വകാര്യ മെഡിക്കൽ കോളേജുകളെ സഹായിക്കുന്നതിനായി ഇടതു സർക്കാർ ഗവ: ആശുപത്രികളുടെ വികസന പ്രാവർത്തനങ്ങൾഅട്ടിമറിക്കുന്നതായികോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സി.ആർ മഹേഷ് പറഞ്ഞു
നെടും ങ്ങോലംറാമറാവു താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരവൂർ നോർത്ത്.
കോൺഗ്രസ്സ്കമ്മിറ്റി ആശുപത്രി കവാടത്തിൽ നടത്തിയ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്ത് സംഗിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് കേരള സർക്കാർപൂർണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർ മാരുടെ എണ്ണം വർദ്ധിപ്പിക്കുക, കാഷ്വാലിറ്റി, ഐ.സി യുഎന്നിവയുടെ പ്രവർത്തനം ആരംഭിക്കുക, കാരുണ്യ മെഡിക്കൽ സ്റ്റോർ ഡയാലിസിസ് യൂണിറ്റ് എന്നിവ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ് കോൺഗ്രസ് മുന്നോട്ട് വച്ചിട്ടുണ്ട്.
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചുപരവൂർ രമണൻ, എ.ഷുഹൈബ്, ബിജു പാരി പള്ളി പരവൂർ സജീബ്, അഡ്വ.ബി.സുരേഷ്, എൻ രഘു, സുരേഷ് ഉണ്ണിത്താൻ വി.പ്രകാശ് സുജയ്, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ രഞ്ജിത്ത് പരവൂർ ,സുലോചന ജയശങ്കർ, ദീപക്, ജയനാഥ് കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു