സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസില്‍ അരങ്ങേറിയ ഡാന്‍സ് വൈറലായി; ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെന്ന് സൂചന

സര്‍ക്കാര്‍ ഓഫീസില്‍ അരങ്ങേറുന്ന പല അച്ചടക്ക ലംഘനങ്ങളും വാര്‍ത്തയാവാറുണ്ട്. സമാനമായ രീതിയില്‍ ഒരു സര്‍ക്കാര്‍ ഓഫീസില്‍ സഹപ്രവര്‍ത്തകയുടെ പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടന്ന നൃത്തമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ ഓഫിസില്‍ നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായതോടെ അധികൃതര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള പുറപ്പാടിലാണ്.

ബോളിവുഡ് ഗാനങ്ങളുടെ ഈണത്തില്‍ ആടിപ്പാടുന്ന ഉദ്യോഗസ്ഥരുടെ ഡാന്‍സ് വൈറലായതോടെ ഉദ്യോഗസ്ഥര്‍ വെട്ടിലായി. വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതാധികാരികള്‍ അന്വേഷണം പ്രഖ്യാപിച്ചു. ഉടന്‍ തന്നെ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

 

Related posts