ചിങ്ങവനം: ഇരു വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നാട്ടകം പോളിടെക്നിക് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
കാന്പസിനുള്ളിൽ ഇന്നലെ ഉച്ചയോടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കം സംഘർഷത്തിലേക്കും തുടർന്ന് കയ്യാങ്കളിയിലുമെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവം.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് ഇരു വിഭാഗങ്ങളേയും പിന്തിരിപ്പിച്ചു. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.