കോൽക്കത്ത: പശ്ചിമബംഗാളിലെ സർക്കാർ ഓഫീസിൽ അവധിയെടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ജീവനക്കാരൻ സഹപ്രവർത്തകരെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. സംഭവത്തിൽ നാലുപേർക്കു പരിക്കേറ്റു.
പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. സംഭവത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. ന്യൂടൗൺ ഏരിയയിലെ കരിഗോരി ഭവനിലാണു സംഭവം. ആക്രമണം നടത്തിയ സർക്കാർ ജീവനക്കാരനായ അസിത് സർക്കാരിനെ ടെക്നോ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപുരിലെ ഗോലയിൽ താമസിക്കുന്ന അസിത്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലാണു ജോലി ചെയ്യുന്നത്. വ്യാഴാഴ്ച രാവിലെ, അവധിയെടുക്കുന്നതിനെച്ചൊല്ലി സഹപ്രവർത്തകരുമായി തർക്കമുണ്ടായതിനെത്തുടർന്ന്, ഇയാൾ കത്തിയാക്രമണം നടത്തുകയായിരുന്നു.