രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സി എ ജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 26 സർക്കാർ ആശുപത്രികൾ വഴിയാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തത്.
കാലാവധി കഴിഞ്ഞ മരുന്നുകൾ രാസമാറ്റം സംഭവിയ്ക്കുന്നതിനാൽ രോഗികളുടെ മരണത്തിനു പോലും കാരണമാകുന്നു.
കാലാവധി കഴിഞ്ഞതിനാൽ വിതരണം നിർത്തേണ്ട 4 കോടി രൂപയുടെ മരുന്നുകളാണ് ആശുപത്രിയിലേക്ക് എത്തിയത്.
148 ആശുപത്രികളിലായി ഈ മരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് സി എ ജിയുടെ കണ്ടെത്തൽ. 2016- 2022 കാലഘട്ടത്തിലാണ് ഇവ എത്തിയത്.
3.75 കോടി രൂപയുടെ മരുന്നുകൾ ഗുണ നിലവാരമില്ലാത്ത കാരണത്താൽ വിതരണം ചെയ്യുന്നത് തടഞ്ഞു വച്ചിരുന്നു.
മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതായി സിഎജി റിപ്പോർട്ടിൽ പറയുന്നു.