അമ്മമ്മാർ രണ്ട് തട്ടിൽ..! കൊല്ലത്തെ വിദ്യാർഥിനിയുടെ മരണം: സ്കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ തമ്മിൽ ഏറ്റുമുട്ടി

കൊ​ല്ലം: വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ​തി​ന് തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം വി​ളി​ച്ചു​ച്ചേ​ർ​ത്ത പി​ടി​എ യോ​ഗ​ത്തി​ൽ ബ​ഹ​ളം. രക്ഷിതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്കൂ​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്ക​ണ​മെ​ന്ന് ഒ​രു വി​ഭാ​ഗം ര​ക്ഷി​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി എടുത്തശേഷം സ്കൂൾ തുറന്നുപ്രവർത്തിച്ചാൽ മതിയെന്ന ആവശ്യവുമായി ചില മാതാപിതാക്കളും രംഗത്തെത്തി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായി.

രണ്ടാഴ്ച മുന്പാണ് പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹ സ്കൂളിലെ മൂന്നാം നിലയിൽനിന്ന് ചാടി മരിച്ചത്. സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഇന്ന് കേസ് ഡയറി ഹൈക്കോടതിയിൽ നൽകും.

Related posts