മലയാളിയാണെങ്കിലും ഗൗരി ജി. കിഷനു കരിയറില്‍ ബ്രേക്ക് ലഭിക്കുന്നത് തമിഴിലൂടെയായിരുന്നു. വിജയ് സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ 96 എന്ന ചിത്രത്തിലൂടെയാണ് ഗൗരി.ജി.കൃഷ്ണ താരമാകുന്നത്. മഹേഷ് ചിത്രത്തില്‍ തൃഷയുടെ കുട്ടിക്കാലമാണ് ഗൗരി അവതരിപ്പിച്ചത്.
ഇതോടെ ഗൗരി ആരാധകരുടെ ജാനുവായി മാറി. ഇന്നും ഗൗരിയെ ആരാധകര്‍ വിളിക്കുന്നത് കുട്ടി ജാനു എന്നാണ്. പിന്നീട് വിജയ്ക്കൊപ്പം മാസ്റ്ററിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു ഗൗരി. സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗൗരി.
തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ഗൗരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്നെക്കുറിച്ചുള്ളൊരു കമന്റിന് ഗൗരി നല്കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഒരഭിമുഖത്തിനിടെയായിരുന്നു സംഭവം. ഒരാള്‍ നസ്രിയയെ ഗൗരി കോപ്പി ചെയ്യാന്‍ ശ്രമിക്കുകയാണെന്ന കമന്റിട്ടത് അവതാരകന് ചൂണ്ടിക്കാണിക്കുകയായിരുന്നു.
നസ്രിയയെ കോപ്പി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അതൊരിക്കലും നടക്കില്ല. കാരണം ഒരാള്‍ക്കും നസ്രിയയ്ക്ക് പകരമാകാനാകില്ല എന്നതായിരുന്നു കമന്റ്.
ഈ കമന്റിന് എന്താണ് മറുപടി നല്‍കാനുള്ളതെന്ന് അവതാരകന് ഗൗരിയോടു ചോദിച്ചു. തുടര്‍ന്ന് രസകരമായൊരു മറുപടിയാണ് ഗൗരി നല്‍കിയത്.
നസ്രിയയെ കോപ്പി ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ല. അത് ശരിയാണ്. പിന്നെ എങ്ങനെയാണ് എനിക്കത് സാധിക്കുക. ഓം ശാന്തി ഓശാന കാണുമ്പോള്‍ ഞാന്‍ സ്കൂളിലായിരുന്നു.
എനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണ്. എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. നമ്മള് ഒരാളെ ആരാധിക്കുമ്പോള്‍ എവിടെയോ അവരെ പോലെ ആകുമല്ലോ.
പിന്നെ ഫിസിക്കലി ഞങ്ങള്‍ തമ്മില്‍ സാമ്യതയുണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ ഇരുന്ന് നസ്രിയയുടെ എല്ലാ സിനിമയും കണ്ട് നസ്രിയയെ പോലെയാകണം എന്ന് കരുതിയിട്ടില്ല- ഗൗരി മരുപടി നല്കി.
അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് അടുത്ത കാലത്ത് ഗൗരിക്ക് സദാചാര ആക്രമണം നേരിടേണ്ടി വന്നിരുന്നു.ഒരി വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ക്ക് ചിത്രങ്ങളിലെ ഗൗരിയുടെ വസ്ത്രധാരണം തീരെ പിടിച്ചിട്ടില്ല.
ഇതോടെ താരത്തിനെതിരെ അവര്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി എത്തുകയായിരുന്നു. നടിയില്‍ നിന്ന് ഐറ്റത്തിലേക്കുള്ള മാറ്റം, ബിക്കിനി ചിത്രത്തിനായി കാത്തിരിക്കുന്നു, ഒട്ടും പ്രതീക്ഷിച്ചില്ല, കുറച്ചുകൂടി എക്സ്പോസ് ചെയ്യൂ, നിങ്ങളും ഇങ്ങനെയായോ?
ഇനി അവസരങ്ങളുടെ വരവാണ്, ഇത് പ്രശസ്തിക്കും അവസരങ്ങള്‍ക്കും വേണ്ടിയുള്ള മാറ്റമാണ് എന്നൊക്കെയായിരുന്നു വിമര്‍ശകരുടെ കമന്റുകള്‍.തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാന് മെനക്കെടാറില്ലാത്ത താരമാണ് ഗൗരി.