രാമപുരം: ഒാസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ റോജർ ഫെഡററും ദക്ഷിണ കൊറിയൻ താരം ഹ്യൂങ് ചൂങ് ഹിയോണും തമ്മിലുള്ള സെമിഫൈനലിൽ താര മായത് ഒരു മലയാളി ബാലൻ. ഗൗതം സന്തോഷ് എന്ന 11 കാരനായ മലയാളി ബാലനാണ് ആ കുട്ടി.
ഓസ്ട്രേലിയൻ ടെന്നീസിൽ അതിവേഗം വളരുന്ന താരമാണ് ഈ മലയാളി ബാലൻ. മത്സരത്തിന് ടോസ് ചെയ്തത് പതിനൊന്ന് വയസുകാരുടെ വിഭാഗത്തിൽ ദേശീയ തലത്തിൽ ഒന്നാം റാങ്കുകാരനായ ഗൗതം സന്തോഷാണ്.
ടോസ് ഇടുന്പോൾ ഹെഡോ ടെയിലോ എന്നു പറയാൻ ആരെ വിളിക്കണം എന്ന റഫറിയുടെ ചോദ്യത്തിന് തന്റെ ആരാധനാപാത്രമായ റോജർ ഫെഡററിനെ വിളിക്കാൻ കുട്ടി ഉടൻതന്നെ പറഞ്ഞു. മൂവാറ്റുപുഴ ആവോലി സ്വദേശി സന്തോഷിന്റെയും പാലാ ഏഴാച്ചേരി പൂവക്കാട്ടിൽ ബിബിമോളുടെയും മകനാണ് ഗൗതം. 2008 ലാണ് കുടുംബം ബ്രിട്ടനിൽ നിന്നും ഓസ്ട്രേലിയയിൽ എത്തിയത്. ആഷിക്, ദിയ എന്നിവർ സഹോദരങ്ങളാണ്.