ന്യൂഡൽഹി: കോവിഡിനുള്ള മരുന്നുകളിലൊന്നായ ഫാബിഫ്ളു തന്റെ മണ്ഡലത്തിലുള്ളവർക്ക് സൗജന്യമായി നൽകുമെന്ന് ബിജെപി എംപി ഗൗതം ഗംഭീർ. ഡൽഹിയിൽ കോവിഡ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സൗജന്യ മരുന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഗംഭീറിന്റെ വാഗ്ദാനം വലിയ വിവാദങ്ങൾക്ക് തിരിതെളിച്ചു.
സംസ്ഥാനം മുഴുവൻ മരുന്നിന് ക്ഷാമം നേരിടുന്ന സമയത്തും ഒരു എംപി മരുന്ന് പൂഴ്ത്തിവച്ചിരിക്കുകയായിരുന്നെന്നും ഇത് ക്രിമിനൽ കുറ്റത്തിന് തുല്യമാണെന്നുമാണ് ഗംഭീറിനെതിരെ ഉയരുന്ന വിമർശനം.
മരുന്ന് പൂഴ്ത്തിവച്ച ശേഷം ഇത്തരത്തിൽ വിതരണം ചെയ്ത് മണ്ഡലത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാണ് ബിജെപി എംപിമാർ ശ്രമിക്കുന്നതെന്നും ആം ആദ്മിയും കോണ്‍ഗ്രസും ആരോപിച്ചു.