ദുല്‍ഖറിനെക്കുറിച്ച് പെട്ടെന്ന് മനസില്‍ വരുന്നത് ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ എന്നാണ്. ലാലു അങ്കിള്‍ (സംവിധായകന് ലാല്‍ ജോസ്) ഇന്നോവേഷനല് ആയിട്ട് വേറൊരു ഡയമെന്ഷനില് ചിന്തിക്കുന്ന ആളാണ്.
അദ്ദേഹത്തിന്റെ പണ്ടത്തെ സിനിമയും സ്റ്റോറിയും ഒകെ നോക്കുകയാണെങ്കില്‍ എന്തെങ്കിലുമൊരു തരത്തില്‍ വ്യത്യാസം അല്ലെങ്കില്‍ എക്സ് ഫാക്ടര്‍ അതില്‍ കാണും. ഫഹദ് കാമറ ഓണാക്കി കഴിഞ്ഞാല്‍ വേറൊരു ആളായിട്ട് മാറും.
അദ്ദേഹം പൂര്‍ണമായും കഥാപാത്രമായി മാറും. സംവൃത ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. കുറെ കാര്യങ്ങള്‍ ചേച്ചി ഉപദേശമായിട്ട് പറയേണ്ട സമയത്ത് പറഞ്ഞ് തന്നിട്ടുണ്ട്. -ഗൗതമി നായര്‍