തൃശൂർ: ഏവരുടേയും പ്രിയപ്പെട്ട താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും, ഗോപിക അനിൽ കുമാറും വിവാഹിതരായി. തൃശൂർ വടക്കുംനാഥക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ഒക്ടോബർ 23ന് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തിയതിയും ഗോവിന്ദ് പത്മസൂര്യ വെളിപ്പെടുത്തിയിരുന്നു. നിരവധി താരങ്ങളാണ് യുവമിഥുനങ്ങൾക്ക് ആശംസ അറിയിച്ചെത്തിയത്. വിവാഹത്തിനു മുൻപ് നടന്ന ഹൽദി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവച്ചിരുന്നു.
ബാലതാരമായെത്തിയ ഗോപിക സീരിയലിലൂടെയാണ് പിന്നീട് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അവതാരകനായും നടനായും എത്തിയ ഗോവിന്ദ് പത്മസൂര്യ മലയാളികൾക്ക് പ്രിയങ്കരനാണ്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.