കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടേയും ഗോപിക അനിലിന്റേയും വിവാഹം. നിരവധി താരങ്ങളാണ് ഇരുവരുടേയും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി എത്തിയത്. ഇപ്പോഴിതാ ഗോവിന്ദ് പദ്മസൂര്യയുടെ അടുത്ത സുഹൃത്തായ പേളിമാണി പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
പേളിയുടെ രണ്ടാമത്ത ഡെലിവറി കഴിഞ്ഞതിനാൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനു സാധിച്ചില്ല. ആ വിഷമം മാറ്റുന്നതിനായി ഫോട്ടോഷാപ്പിൽ കല്യാണത്തിനു പങ്കെടുക്കുന്ന ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പേളി. പോസ്റ്റ് വളരെവേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
നിങ്ങൾക്ക് രണ്ടു പേർക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അത് സൗഹൃദമാണ് ഡാ. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്ന് എനിക്കറിയാം. എനിക്ക് കുഴപ്പമില്ല പക്ഷെ ക്ഷമിക്കണം സാരി ധരിക്കാൻ പറ്റിയില്ല.
ഡിയർ ഗോപിക അനിൽ, ഗോവിന്ദ് പത്മസൂര്യയ്ക്കൊപ്പം രസകരമായ ഒരു റോളർ കോസ്റ്റർ ജീവിതത്തിന് തയ്യാറാകൂ ബാക്കി കാര്യങ്ങൾ വിശദമായി ഞാൻ നേരിട്ട് കാണുമ്പോൾ പറയാം. നിങ്ങൾ രണ്ടുപേരും എന്നെ ഉടൻ സന്ദർശിക്കുന്നതാണ് നല്ലത് , എന്നാണ് പേളി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.