വാഷിങ്ടണ്‍: യുഎസിലെ ഹവായിയിൽ ജിപിഎസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ കടലില്‍ വീണു. ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയ രണ്ടു യുവതികളാണു കാറിലുണ്ടായിരുന്നത്.
ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്കു വീഴുകയായിരുന്നു.മുങ്ങിത്തുടങ്ങിയ വാഹനം സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയർത്തിനിര്‍ത്തി.
ശേഷം കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. യാത്രക്കാർ സഹോദരിമാരാണെന്നാണ് വിവരം. കടലില്‍ വീണിട്ടും ഇരുവരും പരിഭ്രാന്തരായില്ലെന്നും കാര്‍ കടലില്‍ വീണതും മുങ്ങിയതുമൊക്കെ ചിരിയോടെ ആസ്വദിക്കുകയായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു.