കൊല്ലം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കുന്ന പദ്ധതി നാളെ ആരംഭിക്കും. പൊതുഗതാഗത വാഹനങ്ങളെ നിരീക്ഷിക്കാന്‍ ട്രാക്കിംഗ് സംവിധാനം, എഐഎസ്-140 സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമാക്കി ഹാര്ഡ്വെയര്, സോഫ്റ്റ്വെയര്, തുടങ്ങിയസുരക്ഷാമിത്രം സംവിധാനമുള്ള 12 കമ്പനികളുടെ ഉപകരണങ്ങള്‍ക്ക് അംഗീകാരം നല്കി .
ഈ സംവിധാനത്തിലൂടെ യാത്ര നിരീക്ഷിക്കാനും അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കുന്നത് കണ്ടെത്താനും കഴിയും. അത്യാഹിതം, വാഹനം 45 ഡിഗ്രിയില്‍ കൂടുതല്‍ ചരിയുന്ന സാഹചര്യം എന്നിവയും കണ്ട്രോള് റൂമുകളിലും ആര്‍ടി ഓഫീസിലെ മിനി കണ്ട്രോള് റൂമിലും അറിയാനാകും.
അടിയന്തര സഹായം എളുപ്പത്തില്‍ എത്തിക്കുന്നതിന് ഇത് സഹായകമാകും.സ്ത്രീ സുരക്ഷിതത്വത്തിന് മുന്‍കരുതല്‍, കുട്ടികള്‍ക്ക് അടിയന്തര സഹായം എന്നിവയ്ക്കായി വാഹനത്തിലുളള പാനിക് ബട്ടണ്‍ ഉപയോഗിക്കാം. അലാറം വഴി സഹായ കേന്ദ്രങ്ങളിലേക്ക് അതിവേഗം അറിയിപ്പ് നല്‍കാനാകും.
സ്കൂള്‍ അധികൃതര്‍ക്കായി ഉപകരണത്തിന്റെ പരിശീലനം നാളെ രാവിലെ 10.30 മുതല്‍ കൊല്ലം ടി.എം. വര്‍ഗീസ് ഹാളില്‍ നടത്തും. സ്കൂളുകളിലെ നോഡല്‍ ഓഫീസറുടെ ചുമതലയുള്ളവര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ സഹിതം പങ്കെടുക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വി. സജിത്ത് അറിയിച്ചു.