സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ജി​പി​എ​സ് സം​വി​ധാ​നം  ഒ​ന്നു​മു​ത​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു; ജി​പി​എ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത  വാഹനങ്ങൾക്കെതിരേ കർശന നടപടി

ചേ​ർ​ത്ത​ല: സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​പി​എ​സ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. ഇ​തോ​ടെ കു​ട്ടി​ക​ളു​മാ​യി​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​ത് ദി​ശ​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന് ആ​ർ​ടി ഓ​ഫീ​സി​ലു​ള്ള​വ​ർ​ക്ക് അ​റി​യാ​ൻ ക​ഴി​യും.

സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നാ​ണ് ജി​പി​എ​സ് സം​വി​ധാ​നം നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. ഓ​രോ വാ​ഹ​ന​ത്തി​നും ഓ​രോ ന​ന്പ​ർ ഉ​ണ്ടാ​വും. ഇ​ത് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ഹ​നം നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ലും അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​തു​പോ​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​കൊ​ണ്ടു​പോ​യാ​ലും ഉ​ട​ന​റി​യാ​നാ​കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​നു മു​ൻ​പ് നി​ർ​ബ​ന്ധ​മാ​യും ജി​പി​എ​സ് ഘ​ടി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ജി​പി​എ​സ് അം​ഗി​കാ​ര​മു​ള്ള ക​ന്പ​നി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ 19 ന് ​രാ​വി​ലെ 10 ന് ​ക​ണി​ച്ചു​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ത്തി ഇ​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കും.

താ​ലൂ​ക്കി​ലെ സ്കൂ​ൾ അ​ധി​ക്യ​ത​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ബ്ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ശേ​ഷം ജി​പി​എ​സ് സം​വി​ധാ​ന​മി​ല്ലാ​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ പി​ഴ​യൊ​ടു​ക്കെ​ണ്ടി​വ​രു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Related posts