ജിപിഎസ് നൽകിയ നിർദ്ദേശമനുസരിച്ച് ഓടിച്ച കാർ തടാകത്തിൽ വീണു. അമേരിക്കയിലെ വെർമോണ്ടിലാണ് സംഭവം. മൂന്നുപേരാണ് ജീപ്പിന്റെ കോംപസ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്നയാൾ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നില്ലെന്നും ജിപിഎസ് സംവിധാനത്തിന്റെ നിർദ്ദേശം അനുസരിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും സംഭവസ്ഥലത്ത് എത്തിച്ചേർന്ന പോലീസ് അറിയിച്ചു.
കാറിന്റെ പിൻവശമൊഴികയുള്ള ഭാഗമെല്ലാം തടാകത്തിൽ മുങ്ങിയ അവസ്ഥയിലായിരുന്നു. അപകട സമയത്ത് ഇവിടെ കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നു.ഇത് കാരണം മുന്പിലെ ദൃശ്യങ്ങളും അവ്യക്തമായിരുന്നു ഇതും അപകടമുണ്ടായതിന് ഒരു കാരണമായി പറയുന്നു.
റോഡിലെ തിരക്ക് ഒഴിവാക്കാനും പോലീസിന്റെ കാമറയിൽ പിടിവീഴാതിരിക്കാനുമായി വാസ് ആപ്പ് എന്ന ഉപകരണമാണ് ഇവർ ഉപയോഗിച്ചിരുന്നത്.