ഒരു കുട്ടി അത്ലെറ്റ് ആകാന്‍ ആഗ്രഹിക്കുന്നു എന്ന് വയ്ക്കൂ. നീ പി.ടി. ഉഷ ആകാന്‍ പോവുകയാണോ എന്നായിരിക്കും ആളുകള്‍ ചോദിക്കുക. പി.ടി. ഉഷ അത്ലറ്റ് ആകാന്‍ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓര്‍ക്കില്ല.
അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകള്‍ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും. അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്.
എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവര്‍ക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാന്‍ വണ്ണം വച്ചതെന്ന്. നമ്മള് വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ടാകും.
ഭക്ഷണം ഇഷ്ടമാണെങ്കില്‍ നിങ്ങള്‍ കഴിക്കുക. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വയ്ക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങള്‍ മനസിലേക്ക് എടുത്താല്‍ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ. -ഗ്രേസ് ആന്റണി