ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ്. കുമ്പളങ്ങി നൈറ്റിലെ സിമി എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ ആകെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തു.
അടുത്തിടെ ഒടിടി റിലീസായ ഒരു ഹലാല്‍ ലവ് സ്റ്റോറി എന്ന ചിത്രത്തിലെ നായികയായും ഗ്രേസ് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്.
സിംപ്ലി സൗമ്യ എന്ന ചിത്രമാണ് ഇനി നടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനാവശ്യമായി ഒച്ചയെടുത്ത ഭര്‍ത്താവിനെ ഒറ്റയടിക്ക് വായടപ്പിച്ച പുതിയ കാലത്തിലെ പെണ്ണാണ് കുമ്പളങ്ങിയിലെ സിമി.
കുമ്പളങ്ങിയിലെ സിമിക്ക് ശേഷം ഭര്‍ത്താവുമായി വീണ്ടുമൊരു യുദ്ധത്തിന് ഇറങ്ങേണ്ടി വരുന്ന കഥാപാത്രമായിരുന്നു ഹലാല്‍ ലവ് സ്റ്റോറിയിലെ സുഹറ.
സിമിയ്ക്ക് പിന്നാലെ സുഹറയെയും അതി ഗംഭീരമാക്കിയിരിക്കുകയാണ് ഗ്രേസ് ആന്റണി. സുഹറയുടെ ഭാഷയുടെ രീതികളുമൊക്കെ പഠിക്കുകന്നത് വല്യ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. ഒരു മാസം ഞാനവരെ എന്നെ കൊണ്ടാകുന്ന തരത്തില്‍ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.
അവര്‍ തട്ടം ഇടുന്നത്, അള്ളാ എന്ന് ഉച്ചരിക്കുന്നമൊക്കെ എങ്ങനെയാണെന്ന് ശ്രദ്ധിച്ചു. പക്ഷേ, ഒബ്സര്‍വ് ചെയ്തപ്പൊ ഏറ്റവും കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടത് നമ്മളെവരെ ശ്രദ്ധിക്കുമ്പോള്‍ അവര്‍ എത്രമാത്രം കോണ്ഷ്യസാകുന്നു എന്നാണെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഗ്രേസ് പറയുന്നു.
കരയുവാണെങ്കില് കരഞ്ഞും, ചിരിക്കുവാണെങ്കില്‍ ചിരിച്ചും അഭിനയിക്കാനാണ് എനിക്കിഷ്ടം. 23 വയസ്സേ ഉള്ളൂ, ഇപ്പോഴേ ഭാര്യ റോള്‍ ചെയ്താല്‍ എന്റെ പ്രായത്തിന് ചേരുന്ന റോള്‍ കിട്ടാതിരിക്കുമോ എന്നൊക്കെ ആദ്യം ആലോചിച്ചു.
പക്ഷേ, ക്യാരക്ടര്‍ ചെയ്തു തുടങ്ങി, ആ കഥാപാത്രത്തിന് എത്രമാത്രം പെര്‍ഫോം ചെയ്യാനുള്ള സ്പേസുണ്ടെന്ന് മനസിലാക്കുമ്പോള്‍ ഈ പേടിയെല്ലാം പോകും. അതുകൊണ്ട് ഇനിയാണെങ്കിലും ഇത്തരം നല്ല റോളുകള്‍ വന്നാല്‍ ചെയ്യാന്‍ തന്നെയാണ് തീരുമാനമെന്നും ഗ്രേസ് പറയുന്നു.
സിനിമയിലഭിനയിക്കാന്‍ വേണ്ടി ഡാന്‍സ് പഠിക്കാന്‍ പോയതാണ്. അങ്ങനെ ബിഎ ഭരതനാട്യം ചെയ്തു. ടീച്ചറായി ജോലി ചെയ്യുന്ന സമയത്ത് സിനിമ വന്നുവിളിച്ചപ്പോള്‍ ചാടിയിറങ്ങിയതാണെന്നും ഗ്രേസ് പറയുന്നു.