സിനിമാമേഖലയില്‍ നിന്ന് തനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്ന് നടി ഗ്രേസ് ആന്റണി. സുഹൃത്തുക്കളില്‍ ചിലര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. തനിക്ക് അത്തരം അനുഭവങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലന്നും താരം കൂട്ടിച്ചേർത്തു.
ഓഡിഷന് വഴിയിലാണ് ആദ്യസിനിമയിലേക്ക് താന്‍ എത്തിയതെന്നും ആ സിനിമയിലെ അഭിനയം കണ്ടിട്ടാണ് എനിക്ക് മറ്റു സിനിമകളിലേക്ക് അവസരം ലഭിച്ചതെന്നും ഗ്രേസ് പറഞ്ഞു.
തുടക്ക സമയത്ത് വലിയ പ്രതിഫലം കിട്ടിയിട്ടില്ല അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു . അന്നൊക്കെ നമ്മുടെ യാത്രാച്ചിലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാന്‍ കഴിയാത്ത രീതിയിലാണ് കിട്ടിയിട്ടുള്ളത്. കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിയ്ക്കാന്‍ സാധിച്ചതെന്നും ഗ്രേസ് വ്യക്തമാക്കി.
ഏത് ജോലിയില്‍ ആയാലും ഒരു കഷ്ടപ്പാടിന്റെ കാലം ഉണ്ടാകും. അത് കഴിയുമ്പോഴായിരിക്കും നല്ല പ്രതിഫലം ഒക്കെ ലഭിക്കുക. ഒരു സിനിമയ്ക്ക് വിളിക്കുമ്പോള്‍ നമുക്ക് സുരക്ഷയും വസ്ത്രംമാറാനും ടോയ്ലെറ്റില് പോകാനും വൃത്തിയും സുരക്ഷയും ഉള്ള സൗകര്യങ്ങള്‍ ഒരുക്കിത്തരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്.
അത് ചോദിക്കേണ്ട ആവശ്യം പോലും ഇല്ല. പുരുഷന്മാര്ക്ക് എവിടെ നിന്നും ഡ്രസ്സ് മാറാം. സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുക എന്നത് ഒരു കോമണ്‍ സെന്‍സ് ആണെന്നും’ താരം പറഞ്ഞു.