ബംഗളൂരു: നൂറ്റാണ്ടുകളിലെ അപൂർവ കാഴ്ചയുമായി ഇന്ന് ആകാശത്ത് മഹാഗ്രഹ സംഗമം. 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വ്യാഴം, ശനി മഹാഗ്രഹ സംഗമം ആകാശത്ത് വിസ്മയമാകുന്നത്. ശാസ്ത്ര ലോകവും ഈ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്.
തിങ്കളാഴ്ച വൈകിട്ട് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഭൂമിയുടെ നേർ രേഖയിൽ ഇരു ഗ്രഹങ്ങളെയും ദൃശ്യമാകും. വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയും.