ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി ഓസ്ട്രേലിയക്കാരനായ ഗ്രഹാം റീഡ് നിയമിതനായി. കഴിഞ്ഞ നാല് മാസമായി ഇന്ത്യക്ക് പരിശീലകനില്ലായിരുന്നു. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ലോകകപ്പിന്റെ ക്വാർട്ടറിൽ ഇന്ത്യ പുറത്തായതിനു പിന്നാലെ അന്നത്തെ പരിശീലകനായ ഹരേന്ദ്ര സിംഗിനെ പുറത്താക്കിയിരുന്നു.
അന്പത്തിനാലുകാരനായ റീഡ് ഇന്ത്യൻ ടീമിന്റെ നാഷണൽ ക്യാന്പ് നടക്കുന്ന ബംഗളൂരുവിൽ വൈകാതെ എത്തും. അടുത്ത വർഷം അവസാനംവരെയാണ് കരാർ കാലാവധി. എന്നാൽ, പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 2022 എഫ്ഐഎച്ച് ലോകകപ്പ് വരെ കാലാവധി നീട്ടി നല്കാനും സാധ്യതയുണ്ട്.