നറുക്കെടുത്തപ്പോൾ പണി ഇങ്ങനെ വരുമെന്ന് വിചാരിച്ചില്ല;ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോഹികൾക്ക് കിട്ടിയ എട്ടിന്‍റെ പണി‍യിങ്ങനെ…

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി മോ​ഹി​ക്കു​ക​യോ പാ​ർ​ട്ടി​ക​ൾ ആ​ സ്ഥാ​ന​ത്തേ​യ്ക്ക് നി​യോ​ഗി​ക്കു​ക​യോ ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​മു​ഖ​രാ​യ പ​ല​രു​ടെ​യും വാ​ർ​ഡു​ക​ൾ വ​നി​താ വാ​ർ​ഡു​ക​ളോ പ​ട്ടി​ക​ജാ​തി സം​വ​ര​ണ വാ​ർ​ഡു​ക​ളോ ആ​യി മാ​റി.

പ​ല​രും സ്വ​ന്ത​മെ​ന്ന് ക​രു​തി താ​ലോ​ലി​ക്കുകയും പ​രി​പാ​ലി​ച്ചും കാ​ത്തു സൂ​ക്ഷി​ച്ച വാ​ർ​ഡു​ക​ളാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. പ​ക​രം ജ​യി​ക്കാ​ൻ പ​റ്റു​ന്ന വാ​ർ​ഡു​ക​ൾ ക​ണ്ടെ​ത്തു​ക പ​ല​ർ​ക്കും ശ്ര​മ​ക​ര​മോ അ​സാ​ധ്യ​മോ ആ​ണ്.

ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള പ​ല സീ​റ്റു​ക​ളി​ലും​ പ്ര​മു​ഖ​രു​ടെ ഭാ​ര്യ​മാ​ർ സ്ഥാ​നാ​ർ​ഥിക​ളാ​കാ​നു​ള്ള സാ​ധ്യ​ത​ക​ളും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും സിപിഎം കാ​ര​നു​മാ​യ എം ​സു​ഭാ​ഷി​ന്‍റെ പ ്ലാ​ക്കാ​ട് വാ​ർ​ഡ് വ​നി​താ വാ​ർ​ഡാ​യി.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രും സിപിഐ നേ​താ​ക്ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യ എ​ൻ.​അ​ജ​യ​കു​മാ​റി​ന്‍റെ മൈ​ല​ക്കാ​ടും നാ​സി​റു​ദീ​ന്‍റെ കു​ണ്ടുമ​ൺ എ​ന്നീ വാ​ർ​ഡു​ക​ളും വ​നി​താ വാ​ർ​ഡു​ക​ളാ​യി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യ എം.​മ​ധു​സൂ​ദ​നനന്‍റെ കൈ​ത​ക്കു​ഴി വാ​ർ​ഡും സ​ജി സാ​മു​വ​ലി​ന്‍റെ വാ​ർ​ഡും വ​നി​താ സം​വ​ര​ണ​മാ​യി.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് സിപിഎ​മ്മി​ന് ശ​ക്ത​മാ​യ പ്ര​ഹ​ര​മേ​റ്റ​ത്.​ ത​ല​യെ​ടു​പ്പു​ള്ള നേ​താ​ക്ക​ളു​ടെ എ​ല്ലാം വാ​ർ​ഡു​ക​ൾ വ​നി​താ സം​വ​ര​ണ​മാ​യി.

​ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്ൃ ജി.​പ്രേ​മ​ച​ന്ദ്ര​നാ​ശാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷരാ​യ ഉ​ല്ലാ​സ് കൃ​ഷ്ണ​ൻ, എം.​മ​ധു​സൂ​ദ​ന​ൻ പി​ള്ള എ​ന്നി​വ​രു​ടെ വാ​ർ​ഡു​ക​ൾ വ​നി​താ സം​വ​ര​ണ​മാ​യ​പ്പോ​ൾ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ബി​ന്ദു സു​നി​ലി​ന്‍റെ കൊ​ച്ചാ​ലും​മൂ​ട് വാ​ർ​ഡ് പ​ട്ടി​ക​ജാ​തി വ​നി​താ വാ​ർ​ഡാ​യി.

ഇ​വ​രെ​ല്ലാം സി ​പി എ​മ്മി​ന്‍റെ പ്ര​മു​ഖരും ​പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രു​മാ​യി​രു​ന്നു.​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും സി ​പി ഐ ​നേ​താ​വു​മാ​യ ടി.​ആ​ർ ദി ​പു​വി​ന്‍റെ കോ​ളേ​ജ് വാ​ർ​ഡും വ​നി​താ വാ​ർ​ഡാ​യി.

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​തേ അ​വ​സ്ഥ​യി​ലാ​യി പ്ര​മു​ഖ രാ​ഷ​ട്രീ​യ പാ​ർ​ട്ടി​ക​ൾ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലും. വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന സി ​പി എം ​കാ​ര​നാ​യ ആ​ർ.​എം. ഷി​ബു​വി​ന്‍റെ ക​രി​മ്പാ​ലൂ​ർ വാ​ർ​ഡ് വ​നി​ത​യാ​യി.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അം​ബി​കാ കു​മാ​രി​യു​ടെ വാ​ർ​ഡ് പ​ട്ടി​ക​ജാ​തി സം​വ​ര​ണ​മാ​യി.​ സിപിഎം ഇ​നി പു​തി​യ ആ​ളു​ക​ളെ ക​ണ്ടെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. കോ​ൺ​ഗ്ര​സി​ലെ പ്ര​മു​ഖ​രും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മാ​യ എ​സ്.​എ​സ്.​സി​മ്മി ലാ​ലി​ന്‍റെ കോ​ട്ട​യേ​ക്കാ​റ​വും ആ​ർ.​ഡി.​ലാ​ലി​ന്‍റെ വേ​ളമാ​നു​രും അ​വ​ർ​ക്ക് ന​ഷ്ട​മാ​യി.​ സിപിഐയു​ടെ അ​വ​സ്ഥ​യും ഇ​തേ​ത​ര​ത്തി​ലാ​ണ്.

ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​മ്മി​യു​ടെ ക​ല്ലു​വെ​ട്ടാം കു​ഴി​ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​യി.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി ​പി ഐ ​നേ​താ​വു​മാ​യ വി.​സ​ണ്ണി​യു​ടെ കാ​രം​കോ​ട് വ​നി​താ വാ​ർ​ഡാ​യി.​ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​മു​ഖ​രാ​യ ബിജെപിയു​ടെ ക​ളി​യാ​ക്കു​ളം ഉ​ണ്ണി​യു​ടെ ക​ളി​യാ​ക്കുളം, സിപിഐ​യി​ലെ ന​ജിം​തോ​ട്ട​ത്തി​ലി​ന്‍റെ കോ​ട്ടു​വാ​തു​ക്ക​ൽ, സി ​പി എ​മ്മി​ലെ എ ​സുരേ​ഷി​ന്‍റെ ഞ​വ​രു​ർ, ആ​ർഎ​സ് പി ​യി​ലെ കൃ​ഷ്ണ കു​മാ​റി​ന്‍റെ മീ​നാ​ട്, കോ​ൺസി​ലെ സു​ഭാ​ഷ് പു​ളി​ക്ക​ലി​ന്‍റെ പാ​ല​വി​ള കേ​ര​ളാ കോ​ൺ​ഗ്ര​സി​ലെ കെ.​ചാ​ക്കോ​യു​ടെ ഏ​റം തു​ട​ങ്ങി​യ വാ​ർ​ഡു​ക​ളും വ​നി​താ വാ​ർ​ഡു​ക​ളാ​യി.

Related posts

Leave a Comment