കുളത്തുപ്പുഴ: കുളത്തുപ്പുഴഗ്രാമപഞ്ചായത്തിലെ കല്ലുവെട്ടാംകുഴി വാര്‍ഡില്‍ ഗ്രാമോത്സവം സംഘടിപ്പിക്കാന്‍ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. വാര്‍ഡിലെ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, ബാലസഭ കുട്ടികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സമാഹരിച്ച അരലക്ഷം രൂപയാണ് മുഖ്യമന്ത്രിദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.
വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് സാറാമ ശമുവേല്‍, സെക്രട്ടറി സി കൈരളി, തൊഴിലുറപ്പ് പദ്ധതി മേറ്റ്മാരായ ഷീജ റാഫി, സിന്ദു, മോളി രാധാകൃഷണന് തുടങ്ങിവര്‍ ചേര്‍ന്ന് മന്ത്രി അഡ്വ : കെ രാജുവിന് തുക കൈമാറി.
കുളത്തുപ്പുഴ പഞ്ചായത്തില്‍ പ്രളയത്തെ തുടര്‍ന്ന് ഏറ്റവുംകൂടുതല്പേരെ ദുരിതാശ്വാസ ക്യാമ്പില്‍ പുനരധിവസിപ്പികേണ്ടി വന്നെങ്കിലും ഇത്രയധികം തുക വാര്‍ഡില്‍ നിന്നും കണ്ടെത്താന്‍ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ പറഞ്ഞു.