
വിടപറഞ്ഞിട്ട് 42 വര്‍ഷമായെങ്കിലും എംഎസ് ബാബുരാജ് മലയാളികളുടെ മനസ്സില്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നു.
മലയാളികളുടെ സ്വന്തം ബാബുക്കയുടെ ചരമവാര്‍ഷികദിനമാണ് ഒക്ടോബര്‍ ഏഴ്. ഈ അവസരത്തില്‍ അനശ്വര സംഗീത സംവിധായകനെ ഓര്‍മിക്കുകയാണ് കൊച്ചുമകള്‍ നിമിഷ സലിം.
ബാബുക്ക ഈണം നല്‍കിയ അവിസ്മരണീയ ഗാനങ്ങള്‍ പാടിയാണ് കൊച്ചുമകള്‍ ആ മഹാപ്രതിഭയ്ക്ക് ഗാനാര്‍ച്ചന നടത്തുന്നത്.
അറുപതുകളിലും എഴുപതുകളിലും ഒരു ജനതയെത്തന്നെ തന്റെ സംഗീത മാസ്മരികത കൊണ്ട് വിസ്മയിപ്പിച്ച യുഗപുരുഷനായിരുന്നു എം.എസ് ബാബുരാജ്.
ചുരുങ്ങിയ കാലം കൊണ്ട് മലയാളിക്കു സമ്മാനിച്ചത് കാലാതിവര്‍ത്തിയായ എത്രയോ ഗാനങ്ങളാണ്. മുത്തശ്ശിമാരും മാതാപിതാക്കളും പറഞ്ഞു കൊടുത്ത കഥകളിലൂടെ ബാബുക്കയെ അടുത്തറിഞ്ഞ നിമിഷയുടെ പാട്ടുകള്‍ നമ്മുടെ മനസ്സിനെ ദശാബ്ദങ്ങള്‍ക്കു പിന്നിലേക്ക് പായിക്കുകയാണ്.