കൊ​ച്ചു​മ​ക​ളെ വ​ധു​വാ​യി ക​ണ്ട മു​ത്ത​ശിയു​ടെ വൈ​കാ​രി​ക പ്ര​തി​ക​ര​ണം; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി വീ​ഡി​യോ

വി​വാ​ഹ​ദി​വ​സം എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ലെ ഒ​രു സ​വി​ശേ​ഷ ദി​വ​സ​മാ​ണ്. അ​ടു​ത്തി​ടെ ത​ന്‍റെ ചെ​റു​മ​ക​ളെ വ​ധു​വാ​യി ക​ണ്ട ഒ​രു മു​ത്ത​ശി​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഒ​രു മു​ത്ത​ശി​യും പേ​ര​ക്കു​ട്ടി​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​രെ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് ഈ ​വീ​ഡി​യോ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ലെ​ഹം​ഗ​യി​ൽ അ​തീ​വ​സു​ന്ദ​രി​യാ​യി അ​ണി​ഞ്ഞൊ​രു​ങ്ങി നി​ൽ​ക്കു​ന്ന വ​ധു​വി​നെ വീഡിയോയിൽ കാ​ണാം. മ​നോ​ഹ​ര​മാ​യ ഓ​ഫ് വൈ​റ്റ് സാ​രി ധ​രി​ച്ച മു​ത്ത​ശ്ശി​യു​മു​ണ്ട് കൂ​ടെ. വ​ധു മു​ത്ത​ശി​യോ​ട് ചോ​ദി​ക്കു​ന്നു, “ഞാ​ൻ എ​ങ്ങ​നെ​യു​ണ്ട്, നാ​നി?”

കൊ​ച്ചു​മ​ക​ളെ വ​ധു​വാ​യി ക​ണ്ട​യു​ട​നെ അ​വർ അ​വ​ളെ കെ​ട്ടി​പ്പി​ടി​ക്കാ​ൻ അ​ടു​ത്തേ​ക്ക് ന​ട​ന്നു. വീ​ഡി​യോ​യി​ൽ, “അ​രേ മേ​രാ പ്യാ​ർ” (ഓ ​മൈ ല​വ്) എ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത് കേൾക്കാം. തുടർന്ന് അ​വ​ളെ അ​ഭി​ന​ന്ദി​ച്ച ശേ​ഷം മു​ത്ത​ശി വി​കാ​രാ​ധീ​ന​യാ​യി.

ചെ​റു​മ​ക​ൾ മു​ത്ത​ശി​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും അ​വ​രു​ടെ ക​ണ്ണു​നീ​ർ തു​ട​യ്ക്കു​ക​യും ചെ​യ്യു​ന്നു. മു​ത്ത​ശ്ശി​യെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ധു മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ക​ര​യ​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നുണ്ട്.

@variyata_dabas എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു ദി​വ​സം മു​ൻ​പാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. എന്നാൽ ഷെ​യ​ർ ചെ​യ്ത​തി​ന് ശേ​ഷം ആ​യി​ര​ക്ക​ണ​ക്കി​ന് വ്യൂസും ലൈ​ക്കു​ക​ളും ഈ ​പോ​സ്റ്റി​ന് ല​ഭി​ച്ചു.

 

 

 

Related posts

Leave a Comment