എ​ലൊ റേ​റ്റിം​ഗ്; ച​രി​ത്ര​നേ​ട്ട​ത്തി​ൽ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ അ​ർ​ജു​ൻ

ചെ​ന്നൈ: ഇ​ന്ത്യ​ൻ ചെ​സ് ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ അ​ർ​ജു​ൻ എ​റി​ഗെ​യ്സി ച​രി​ത്ര നേ​ട്ട​ത്തി​ൽ. എ​ലൊ റേ​റ്റിം​ഗി​ൽ 2800 പോ​യി​ന്‍റ് ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നേ​ട്ട​മാ​ണ് ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ അ​ർ​ജു​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ ചെ​സ് ഇ​തി​ഹാ​സം വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദി​നു​ശേ​ഷം 2800 എ​ലൊ റേ​റ്റിം​ഗ് പോ​യി​ന്‍റ് ക​ട​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് അ​ർ​ജു​ൻ എ​റി​ഗെ​യ്സി.

യൂ​റോ​പ്യ​ൻ ചെ​സ് ക്ല​ബ് ക​പ്പ് 2024ൽ ​അ​ൽ​ക്ക​ലോ​യ്ഡി​നു വേ​ണ്ടി ക​ളി​ക്കു​ന്ന അ​ർ​ജു​ൻ അ​ഞ്ചാം റൗ​ണ്ടി​ൽ റ​ഷ്യ​യു​ടെ ദി​മി​ത്രി ആ​ൻ​ഡ്രെ​യ്കി​നെ വെ​ള്ള ക​രു​ക്ക​ൾ​കൊ​ണ്ടു തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് 2800 പോ​യി​ന്‍റ് ക​ട​ന്ന​ത്.

മാ​ത്ര​മ​ല്ല, ഈ ​ജ​യ​ത്തി​ലൂ​ടെ ലൈ​വ് റേ​റ്റിം​ഗ് പ​ട്ടി​ക​യി​ൽ ലോ​ക മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കും അ​ർ​ജു​ൻ ഉ​യ​ർ​ന്നു. 2800 റേ​റ്റിം​ഗ് മാ​ർ​ക്ക് പി​ന്നി​ടു​ന്ന 16-ാമ​തു താ​ര​മാ​ണ് അ​ർ​ജു​ൻ. റ​ഷ്യ​യു​ടെ അ​ലി​റേ​സ ഫി​റോ​സ്ജ​യാ​ണ് (18 വ​യ​സും അ​ഞ്ചു മാ​സ​വും) 2800 റേ​റ്റിം​ഗ് പോ​യി​ന്‍റ് ക​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​രം.

എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന റേ​റ്റിം​ഗ് പ​ട്ടി​ക​യി​ൽ നോ​ർ​വെ ഇ​തി​ഹാ​സം മാ​ഗ്ന​സ് കാ​ൾ​സ​നാ​ണ് (2882). ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ് (2817) എ​ട്ടാം സ്ഥാ​ന​ത്തു​ണ്ട്. 2802.1 പോ​യി​ന്‍റു​ള്ള അ​ർ​ജു​ൻ എ​റി​ഗെ​യ്സി പ​ട്ടി​ക​യി​ൽ 15-ാം സ്ഥാ​ന​ത്താ​ണ്.

Related posts

Leave a Comment