
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗത്തിലെ കലാശ പോരാട്ടത്തിൽ ടൈബ്രേക്കറിലൂടെ കിരീടമുയർത്തി ഓസ്ട്രിയൻ താരം ഡൊമിനിക് തീം. തീമിന്റെ ആദ്യ ഗ്രാന്റ്സ്ലാം കിരീടമാണിത്.
അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനോട് ആദ്യ രണ്ട് സെറ്റ് പരാജയപ്പെട്ട ശേഷമാണ് ഡൊമിനിക് തീം തിരിച്ചുവരവ് നടത്തിയത്.
71 വർഷത്തിന് ശേഷം ഫൈനലിൽ ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചുവന്ന് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ വ്യക്തിയായി ഡൊമിനിക് തീം മാറുകയും ചെയ്തു. സ്കോർ 2-6, 4-6, 6-4, 6-3, 7-6
പുരുഷവിഭാഗത്തിൽ ആറു വർഷത്തിനുശേഷമാണ് പുതിയൊരു ഗ്രാന്റ്സ്ലാം ചാന്പ്യനുണ്ടാവുന്നത്. 23-കാരനായ സവറേവിന്റെ കരിയറിലെ ആദ്യത്തെ പ്രധാന ഫൈനലായിരുന്നു. 27-കാരനായ തീം നേരത്തേ നാല് തവണ ഫൈനലിൽ എത്തിയിട്ടുണ്ട്.