ഫോട്ടോ എടുക്കാനായി ഐസ് കട്ടയിലിരുന്ന മുത്തശ്ശിയാണ് താരം. ഐസ് ലന്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ 77കാരിയാണ് കടലില്‍ മുങ്ങിയ ശേഷം അദ്ഭുതകരമായി രക്ഷപ്പെട്ടത്. സിംഹാസനത്തിന്റെ രൂപത്തിലുളള ഐസ് കട്ടയ്ക്ക് മുകളില്‍ ഇരുന്ന് ചിത്രം പകര്‍ത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ടെക്സാസില്‍ നിന്നുളള ജൂഡിറ്റ് സ്ട്രെങ് ആണ് ജോകുല്‍സാര്‍ലനിലുളള ഡയമണ്ട് ബീച്ചില്‍ കുടുംബസമേതം എത്തിയത്.
മകനോട് ചിത്രം എടുക്കാന്‍ ആവശ്യപ്പെട്ടാണ് ജൂഡിറ്റ് സിംഹാസനം പോലുള്ള ഐസ് കട്ടയ്ക്ക് മുകളില്‍ കയറി ഇരുന്നത്. എന്നാല്‍ മകന് ചിത്രം എടുക്കുന്നതിനിടെ ഒരു കൂറ്റന്‍ തിരമാല വരികയും ഇവര്‍ കടലില്‍ മുങ്ങുകയുമായിരുന്നു. ”ഞാന്‍ കയറി ഇരുന്നപ്പോള്‍ സിംഹാസനം കണക്കെയുളള ഐസ് കട്ട ചെറുതായി പൊടിയുന്നുണ്ടായിരുന്നു. പക്ഷെ കൂറ്റന്‍ തിരമാല വന്നപ്പോള്‍ ഞാന്‍ ഇരുന്ന ഐസ് കട്ട അപ്രത്യക്ഷമായി ജൂഡിറ്റ് പറഞ്ഞു.ഐസ് കട്ടയിലെ രാജ്ഞി ആയി ഇരുന്നപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നതായി പിന്നീട് ജൂഡിറ്റ് പറഞ്ഞു.
ജൂഡിന്റെ കൊച്ചുമകളാണ് ചിത്രങ്ങളും വിവരങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വെളളത്തില്‍ ഒഴുകിയപ്പോള്‍ മുത്തശ്ശിയുടെ രാജപദവി നഷ്ടമായി എന്നാണ് കൊച്ചുമകളായ ക്രിസ്റ്റീന്‍ കുറിച്ചിരിക്കുന്നത്. തിരമാല എടുത്ത് കൊണ്ടുപോയ ജൂഡിറ്റിനെ തീര സംരക്ഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. റാന്‍ഡി ലാക്കൗണ്ട് എന്നയാളാണ് തന്നെ രക്ഷിച്ചതെന്ന് ജൂഡിറ്റ് വ്യക്തമാക്കി. ഇവര്‍ ഒഴുകിപ്പോകുന്നത് കണ്ട അദ്ദേഹം ഉടന്‍ തന്നെ ബോട്ടില്‍ പിന്തുടര്ന്നെത്തി ജൂഡിറ്റിനെ രക്ഷിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു.എല്ലായ്പ്പോഴും ഒരു രാജ്ഞിയായി ഇരിക്കണമെന്ന് വിചാരിച്ചയാളാണ് താനെന്നും ആ സിംഹാസനത്തില്‍ ഇരിക്കുക എന്നത് എന്റെ തീരുമാനം തന്നെ ആയിരുന്നു ജൂഡിറ്റ് പിന്നീട് പറഞ്ഞു.