നമുക്ക് പാർക്കാൻ ടെറസിലും വളരും..! ജോ​​സ് കു​​ര്യ​​ന്‍റെ ടെ​​റ​​സി​​ലെ പ​​ന്ത​​ലി​​ൽ മ​​നംനി​​റ​​യ്ക്കും  മു​​ന്തി​​രി​​ക്കു​​ല​​ക​​ൾ


ഏ​​റ്റു​​മാ​​നൂ​​ർ: വീ​​ടി​​ന്‍റെ ടെ​​റ​​സി​​ൽ പ​​ന്ത​​ലി​​ൽ പ​​ട​​ർ​​ത്തി​​യ മു​​ന്തി​​രി​​വ​​ള്ളി​​ക​​ളി​​ൽ നി​​റ​​യെ മു​​ന്തി​​രി​​ക്കു​​ല​​ക​​ൾ. മ​​ന​​സു കു​​ളി​​ർ​​പ്പി​​ക്കു​​ന്ന കാ​​ഴ്ച ഏ​​റ്റു​​മാ​​നൂ​​ർ പ​​ട്ടി​​ത്താ​​ന​​ത്താ​​ണ്.

ര​​ത്ന​​ഗി​​രി പ​​ള്ളി​​ക്കു സ​​മീ​​പം ക​​ല​​വ​​റ​​ക്കാ​​ലാ​​യി​​ൽ ജോ​​സ് കു​​ര്യ​​ന്‍റെ വീ​​ടി​​ന്‍റെ ടെ​​റ​​സി​​ലാ​​ണ് മു​​ന്തി​​രി​​പ്പ​​ന്ത​​ൽ.ആ​​റു വ​​ർ​​ഷം മു​​മ്പ് ഏ​​റ്റു​​മാ​​നൂ​​ർ ഉ​​ത്സ​​വ​​പ്പ​​റ​​മ്പി​​ൽ​​നി​​ന്ന് ജോ​​സ് കൗ​​തു​​ക​​ത്തി​​ന് വാ​​ങ്ങി​​യ മു​​ന്തി​​രിത്തൈ​​യാ​​ണ് ഇ​​പ്പോ​​ൾ പ​​ട​​ർ​​ന്നു​​പ​​ന്ത​​ലി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആ​​ദ്യം വീ​​ട്ടു​​മു​​റ്റ​​ത്ത് പ​​ന്ത​​ൽ കെ​​ട്ടി​​യാ​​ണ് മു​​ന്തി​​രി വ​​ള​​ർ​​ത്തി​​യ​​ത്. പി​​ന്നീ​​ട് മു​​ന്തി​​രി​​വ​​ള്ളി​​ക​​ൾ ടെ​​റ​​സോ​​ളം വ​​ള​​ർ​​ത്തി പ​​ന്ത​​ൽ ടെ​​റ​​സി​​ലാ​​ക്കി.

ഇ​​പ്പോ​​ൾ പ​​ന്ത​​ൽ നി​​റ​​യെ മു​​ന്തി​​രി​​ക്കു​​ല​​ക​​ൾ. വ​​ള​​ർ​​ന്നു പ​​ട​​ർ​​ന്ന മു​​ന്തി​​രി​​പ്പ​​ന്ത​​ലും മു​​ന്തി​​രി​​ക്കു​​ല​​ക​​ളും ന​​ൽ​​കു​​ന്ന ആ​​ന​​ന്ദ​​മാ​​ണ് പ്ര​​ധാ​​ന​​മെ​​ന്ന് ജോ​​സ് കു​​ര്യ​​ൻ. വി​​ഷ​​മ​​യ​​മി​​ല്ലാ​​ത്ത മു​​ന്തി​​രി ല​​ഭി​​ക്കു​​ന്ന​​ത് ഇ​​ര​​ട്ടി മ​​ധു​​ര​​വു​​മാ​​യി.

Related posts

Leave a Comment