ട്രിപ്പോളി: ലിബിയൻ തീരത്തിനു സമീപം കടലിൽ അഭയാർഥി ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി. 120പേരുള്ള ബോട്ടിലെ 16 പേരെ രക്ഷപ്പെടുത്തി. മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. മൊറോക്കോയിൽനിന്നും യെമനിൽനിന്നുമുള്ള അഭയാർഥികളാണ് ബോട്ടിലുണ്ടായിരുന്നത്. യൂറോപ്പിലേക്ക് പോകുകയായിരുന്നു ലക്ഷ്യം.
ട്രിപ്പോളിക്കു കിഴക്ക് ഗാരബുള്ളിയിൽനിന്നു പുലർച്ചെ പുറപ്പെട്ട ബോട്ടിന്റെ മോട്ടോറിനു താമസിയാതെ തീപിടിച്ചാണ് അപകടം ഉണ്ടായത്. ഈ മാസം ആദ്യം ടുണീഷ്യയുടെ തീരത്ത് അഭയാർഥി ബോട്ട് മുങ്ങി 112പേർ മരിച്ചിരുന്നു.