ആലക്കോട്: ആലക്കോട് മഞ്ഞപ്പുല്ല് ലൊക്കേഷനായി സിനിമ നിര്‍മിക്കാനായി പ്രമുഖ ചലച്ചിത്ര സംവിധായനും ആര്‍ട്ടിസ്റ്റുകളും മലയോരത്ത് ലൊക്കേഷന്‍ കാണാനെത്തി. പ്രകൃതിരമണീയമായ പൈതല്‍ മലയോട് ചേര്‍ന്നുകിടക്കുന്ന മഞ്ഞപ്പുല്ലും ഗ്രാമീണഭംഗി ചോരാത്ത കാപ്പിമലയും പ്രധാന ഷൂട്ടിംഗ് ലൊക്കേഷനായി ഇനി വെള്ളിത്തിരയില്‍ ഇടംപിടിക്കും.
തിരക്കഥാകൃത്തും ഡയറക്ടറുമായ സാജിഷ് സിദ്ദാര്‍ഥ്, പ്രൊഡക്്ഷന്‍ മാനേജര്‍ ജസ്റ്റിന് ബര്‍ണാഡ്, ആര്‍ട്ടിസ്റ്റ് സനല്‍ സത്യന് എന്നിവരാണ് തങ്ങളുടെ അടുത്ത ചിത്രത്തിലേക്ക് മഞ്ഞപ്പുല്ല് ലൊക്കേഷന്‍ കാണാന്‍ എത്തിയത്. ഉണ്ണിയപ്പന്റെ ഉണ്ണിയപ്പം, ഗ്രാമീണ വായനശാല തുടങ്ങിയ സിനിമകളും ഒട്ടനവധി ടെലിഫിലിമുകളും ഡോക്യുമെന്ററികളും ചെയ്ത് പ്രശസ്തി നേടിയ ഡയറക്ടറാണ് സാജിഷ് സിദ്ദാര്‍ഥ്. ആലക്കോട് ഭാഗത്തുള്ള സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞാണ് ഇവര്‍ ഗ്രാമീണ പശ്ചാത്തലമുള്ള ലൊക്കേഷന്‍ തേടി മഞ്ഞപ്പുല്ലിലെത്തിയത്.
പൈതല്‍മല, പൈതല്‍ റിസോര്‍ട്ട് എന്നിവിടങ്ങള്‍ കൂടി ലൊക്കേഷനായി ഇവര്‍ പരിഗണിക്കുന്നുണട്്. മലയാള ചലച്ചിത്രത്തിലെ പ്രമുഖര്‍ വേഷമിടുന്ന ചിത്രം സെപ്്റ്റംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. പ്രശസ്ത നടന് മോഹല്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാലും സുരേഷ് ബാലാജിയുടെ മകന് സൂരജ് ബാലാജിയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പുല്ല് സന്ദര്‍ശിക്കാനെത്തിയിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് മഞ്ഞപ്പുല്ല് വെള്ളിത്തരയിലും സംസാര വിഷയമായിരിക്കുന്നത്.