മമ്മൂട്ടിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദ് ഗ്രേറ്റ് ഫാദർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തെലുങ്ക് സൂപ്പർ സ്റ്റാർ വെങ്കിടേഷാണ് മമ്മൂട്ടി ചെയ്ത ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംവിധാനത്തെ സംബന്ധിച്ച ചർച്ചയിലാണ് പിന്നണി പ്രവർത്തകർ. നിവിൻ പോളിയുടെ പ്രേമം, ഒരു വടക്കൻ സെൽഫി, മോഹൻലാലിന്റെ ദൃശ്യം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ഇതിനു മുന്പ് തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിൽ വെങ്കിടേഷ് ആയിരുന്നു നായകൻ.